ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിയിൽ വലഞ്ഞ് ഇൻഡിഗോ അന്താരാഷ്ട്ര വിമാന സർവീസ്.ആറ് ഇടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി ഇൻഡിഗോ വിമാന കമ്പനി. ജൂലൈ ഒന്ന് മുതൽ സെപ്തബർ 30 വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുന്നത്.
ഒക്ടോബർ ഒന്നിന് ശേഷം മാത്രമാണ് ബുക്കിങ് പഴയ രീതിയിൽ തുടരുകയുള്ളൂ എന്ന് ഇൻഡിഗോ വ്യക്തമാക്കി.ഇന്ധന പ്രതിസന്ധിയെ തുടർന്ന് ചിലവ് താങ്ങാനാവുന്നില്ലെന്നാണ് വിമാന കമ്പനി അറിയിച്ചത്.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ വില ഉയരുന്നതാണ് പ്രതിസന്ധിക്ക് കാരണം. വിമാന ഇന്ധനമായ എടിഎഫിൻ്റെ വിലയിൽ വൻ വർധനയാണ് ഉണ്ടായത്. നികുതിയടക്കം കേന്ദ്രസർക്കാർ വർധിപ്പിച്ചത് ഇന്ത്യൻ വിമാന കമ്പനികൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
