സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറിയായി ചങ്ങനാശ്ശേരി അതിരൂപതാംഗം ഫാ. ജയിംസ് കൊക്കാവയലിൽ ചുമതല ഏറ്റെടുത്തു.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് (12.4.2025) നടന്ന ചടങ്ങിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുമ്പാകെയാണ് ചുമതല ഏറ്റെടുത്തത്. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ സന്നിഹിതനായിരുന്നു. ചങ്ങനാശേരി അതിരൂപതയിൽ നിന്ന് ആദ്യമായാണ് ഒരു വൈദികന് ഈ നിയമനം ലഭിക്കുന്നത്.
ചങ്ങനാശ്ശേരി അതിരൂപതയിലെ നെടുംകുന്നം ഫൊറോന ഇടവകാംഗമായ ഫാ. ജെയിംസ്, 1982 ജൂൺ 6ന് ജനിച്ചു. 2010 ജനുവരി രണ്ടാം തിയതി അപ്പസ്റ്റോലിക് നൂൺഷ്യോ ആയിരുന്ന മാർ ജോർജ്ജ് കോച്ചേരി പിതാവിൽ നിന്നും വൈദികപ്പട്ടം സ്വീകരിച്ചു.
വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിൽ നിന്ന് തിയോളജിയിൽ ബിരുദാനന്തര ബിരുദവും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് MBAയും കരസ്ഥമാക്കി.
സെന്റ് മേരീസ് ഫൊറോന ചർച്ച് കുടമാളൂർ, മാർസ്ലീവാ ചർച്ച് അടൂർ, സെന്റ് മേരീസ് ചർച്ച് നെടുമൺ, ദനഹാ ചർച്ച് പന്തളം, മാർ അപ്രേം ചർച്ച് പത്തനാപുരം, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ചെങ്ങളം, സേക്രട്ട് ഹാർട്ട് ചർച്ച് പുനലൂർ, ഇൻഫന്റ് ജീസസ് ചർച്ച് ചെറുകടവ്, ഹോളി ഫാമിലി ചർച്ച് കിഴക്കേ മിത്രക്കരി എന്നീ ഇടവകകളിൽ അജപാലന ശുശ്രൂഷ ചെയ്തു.
സത്യദർശനം ദൈവശാസ്ത്ര മാസിക ചീഫ് എഡിറ്റർ, ചങ്ങനാശ്ശേരി മാർത്തോമാ വിദ്യാനികേതൻ ഡീൻ ഓഫ് സ്റ്റഡീസ്, CARP അതിരൂപതാ ഡയറക്ടർ, ദർശനം ഓൺലൈൻ ന്യൂസ് പോർട്ടൽ
ചീഫ് എഡിറ്റർ, അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി അതിരൂപതാ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരവെയാണ് പുതിയ നിയമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്