കോഴിക്കോട്: സൗത്തിന്ത്യയിലെ ഏറ്റവും വലിയ മതവിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ മർകസിന് കീഴിലെ വിവിധ ഫാക്കൽറ്റികളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ 2025 -2026 അക്കാദമിക വർഷത്തെ പഠനാരംഭം നാളെ (ഞായർ) നടക്കും. മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടർ ചാൻസിലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ മുഖ്യാതിഥിയാവും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ തുടങ്ങി സീനിയർ മുദരിസുമാരും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗങ്ങളും ചടങ്ങിൽ സംസാരിക്കും.
കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുൽ ഇസ്‌ലാമിയ്യ വൽ ഇജ്തിമാഇയ്യ തുടങ്ങിയ ഫാക്കൽറ്റികളിലായി 550 വിദ്യാർത്ികളാണ് ഈ വർഷം പുതുതായി പ്രവേശനം നേടുന്നത്. ഇന്ത്യയിലെ 19 സംസ്ഥനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവരാണിവർ. സമീപകാലത്ത് വിടപറഞ്ഞ അധ്യാപകരെയും മർകസ് സ്ഥാപക നേതാക്കളെയും ചടങ്ങിൽ അനുസ്മരിക്കും. വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷനും രാക്ഷാകർതൃ സംഗമവും പരിപാടിയോടനുബന്ധിച്ചു നടക്കും. ചടങ്ങിൽ പി.സി. അബ്ദുല്ല മുസ്‌ലിയാർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, ഉമറലി സഖാഫി എടപ്പുലം, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, ബശീർ സഖാഫി കൈപ്പുറം, അബൂബക്കർ സഖാഫി പന്നൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, സുഹൈൽ അസ്ഹരി, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, മുഹമ്മദ് അസ്‌ലം സഖാഫി എന്നിവർ സംബന്ധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്