പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാലുമാസം പ്രായമായ കുഞ്ഞും അമ്മയും രണ്ട് ദിവസമായി ആശുപത്രിയിലുണ്ടായിരുന്നു.
തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സ്ത്രീയും രണ്ട് ദിവസമായി ആശുപത്രിയിലുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് അമ്മ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ഇവര്‍ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു എന്നാണ് വിവരം.
മേലേമുള്ളി സ്വദേശിനിയായ സംഗീതയുടെ കുഞ്ഞിനെയാണ് കാണാതായത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. ഇവര്‍ കുഞ്ഞിനെ തിരിച്ചു കൊണ്ടു വന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അഗളി പൊലീസ് അന്വേഷണം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്