കൊച്ചി: എളമക്കരയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. രാഘവന്‍പിള്ള റോഡിലെ ഡിഡിആര്‍സി ബില്‍ഡിങ്ങിലാണ് തീപിടിച്ചത്. തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം.
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്. എങ്ങനെയാണ് തീ പടര്‍ന്നത് എന്നതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്