ന്യൂ ഓർലിയൻസ് ഫെസ്റ്റിവലിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട മുൻ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

APRIL 24, 2026, 12:20 AM

ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ നടക്കുന്ന പ്രശസ്തമായ 'ജാസ് ഫെസ്റ്റിവലിൽ' വെടിവെപ്പ് നടത്താൻ പദ്ധതിയിട്ട മുൻ പോലീസ് ഉദ്യോഗസ്ഥനെ ഫ്‌ളോറിഡയിൽ വെച്ച് ഏപ്രിൽ 22 ബുധനാഴ്ച പിടികൂടി. നോർത്ത് കരോലിന സ്വദേശിയായ ക്രിസ്റ്റഫർ ഗില്ലം (45) ആണ് പിടിയിലായത്.

ഫ്‌ളോറിഡയിലെ ഡെസ്റ്റിനിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് തോക്കും ഇരുന്നൂറോളം റൗണ്ട് വെടിക്കോപ്പുകളും കണ്ടെടുത്തു.

ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ന്യൂ ഓർലിയൻസ് ജാസ് ഫെസ്റ്റിവലിൽ കൂട്ടക്കൊല നടത്താനായിരുന്നു ഇയാളുടെ നീക്കം. കറുത്തവർഗക്കാരെ ഉപദ്രവിക്കാൻ ഇയാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

vachakam
vachakam
vachakam

വെടിവെപ്പിന് ശേഷം പോലീസിന്റെ വെടിയേറ്റ് മരിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നു.

'ഫ്‌ളോക്ക് ' എന്ന അത്യാധുനിക ലൈസൻസ് പ്ലേറ്റ് റീഡർ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടിയത്.

പത്ത് വർഷത്തിലേറെ നോർത്ത് കരോലിനയിലെ വിവിധ പോലീസ് ഏജൻസികളിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഗില്ലം. 2025 ജൂണിൽ ഇയാൾ 'ഓഫീസർ ഓഫ് ദി മന്ത് ' ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

vachakam
vachakam
vachakam

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്നും ലൂസിയാനയിലെ ഉത്സവങ്ങൾക്ക് നിലവിൽ മറ്റ് ഭീഷണികളില്ലെന്നും അധികൃതർ അറിയിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam