പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നതിനാൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ് 

APRIL 23, 2026, 9:03 PM

തിരുവനന്തപുരം:   പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന സൗഹചര്യത്തിൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്. ഉയർന്ന ചൂട് രേഖപ്പെടുത്തുന്നതിലാണ് ഇഴ ജന്തുക്കൾ മാളത്തിൽ നിന്നും പുറത്തേക്ക് വരുന്നത്.

വീടിന് സമീപമുള്ള മാളങ്ങൾ വിള്ളലുകൾ, പൊന്തൽകാടുകൾ എന്നിവ നീക്കം ചെയ്യണം. ഭക്ഷ്യാവശിഷ്ടങ്ങൾ നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നതിനാൽ എലികൾ വരാനുള്ള സാധ്യതയുണ്ട്.

ഇര തേടി പാമ്പുകൾ ഇറങ്ങാതിരിക്കാൻ പരിസര ശുചിത്വം ഉറപ്പുവരുത്തണമെന്നും കുട്ടികൾ കളിക്കളത്തിൽ കളിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. 

vachakam
vachakam
vachakam

പരീശിലനം നേടിയ 3600 ഓളം സർപ്പ വോളണ്ടിയർമാരുടെ സേവനം പഞ്ചായത്ത് തലത്തിൽ ഉപയോഗപ്പെടുത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശം നൽകി.

പാമ്പുകളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ 24 മണിക്കൂറും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം. വനംവകുപ്പിൻെറ സർപ്പ ആപ്പു വഴിയും വോളണ്ടിയർമാരുടെ സേവനം ഉറപ്പുവരുത്താം. എല്ലാ പഞ്ചായത്തുകളിലും വോണ്ടറിയർമാരും വനപാലകരും പാമ്പുകടി ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണം നടത്തും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam