ഹൂസ്റ്റൺ: ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ വിഖ്യാതമായ എൻ.ആർ.ജി സ്റ്റേഡത്തിന് സമീപമുള്ള ആഡംബര ഹോട്ടൽ സമുച്ചയമായ 'വിൻധം ഹൂസ്റ്റണി'ൽ അരങ്ങേറുന്ന ഫോമാ നാഷണൽ കൺവൻഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിനുള്ള കവർ പേജ് ഡിസൈൻ നോർത്ത് അമേരിക്കയിലെ മലയാളികളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.
തിരഞ്ഞെടുക്കുന്ന ഡിസൈനിന് 500 ഡോളർ ക്യാഷ് അവാർഡ് നൽകുന്നതാണെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. കവർ പേജ് ഡിസൈനിന്റെ കൺസപ്റ്റ്, യു.എസ്.എ, കേരള, ഹൂസ്റ്റൺ എന്നിവയിലധിഷ്ഠിതമായ തീം ആയിരിക്കണം. ജെ.പി.ജി അല്ലെങ്കിൽ പി.ഡി.എഫ് ഫോർമാറ്റിൽ ആയിരിക്കണം പ്രിന്റബിൾ ഡിസൈൻ അയയ്‌ക്കേണ്ടത്.
സുവനീർ കമ്മിറ്റി ആയിരിക്കും ഉചിതമായ ഡിസൈൻ തിരഞ്ഞെടുക്കുക. കമ്മറ്റിയുടെ തീരുമാനം അന്തിമം ആയിരിക്കും. നിങ്ങളുടെ ഡിസൈനുകൾ ജൂൺ 10ന് മുമ്പ് ലഭിച്ചിരിക്കണം.
ഇതോടൊപ്പം ഫോമായുടെ ചരിത്രമുഹൂർത്തങ്ങളെ കോർത്തിണക്കിക്കൊണ്ട് പുറത്തിറക്കുന്ന സുവനീറിൽ ചേർക്കുന്നതിനായി നോർത്ത് അമേരിക്കൻ മലയാളികളിൽ നിന്നും ലേഖനങ്ങൾ, കവിത, ഷോർട്ട് സ്റ്റോറി, സമകാലീന സംഭവങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ എന്നിവയും ക്ഷണിക്കുന്നു. രചനകളോടൊപ്പം നിങ്ങളുടെ പാസ്സ്‌പോർട്ട് ഫോട്ടോയും കൂടി അയച്ചുതരിക.
സുവനീർ കവർപേജ് ഡിസൈനും സുവനീർ രചകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സുവനീർ കമ്മറ്റി മെമ്പർ അച്ചൻ കുഞ്ഞ് മാത്യുവിന് അയയ്ക്കാം. മറ്റ് സുവനീർ കമ്മറ്റി മെമ്പർമാരെയും ബന്ധപ്പെടാവുന്നതാണ്.
രചനകൾ ജൂൺ 20ന് മുമ്പ് ലഭിച്ചിരിക്കണം. കവർ പേജ് ഡിസൈനും മറ്റ് സൃഷ്ടികളും [email protected] എന്ന മെയിലിൽ അയയ്‌ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: അച്ചൻകുഞ്ഞ് മാത്യു (ചീഫ് എഡിറ്റർ) 847-912-2578
അച്ചൻകുഞ്ഞ് മാത്യു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
