ഫോമാ സതേൺ റീജിയൺ ആർ.വി.പി സ്ഥാനത്തേക്ക് സൈമൺ വളാച്ചേരിലിനെ എൻഡോഴ്‌സ് ചെയ്തു

FEBRUARY 10, 2026, 1:01 PM

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 2026' -28 കാലയളവിലേയ്ക്കുള്ള ഹൂസ്റ്റൺ സതേൺ റീജിയൺ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പ്രമുഖ സംഘാടകനും മാധ്യമ പ്രവർത്തകനുമായ സൈമൺ വളാച്ചേരിലിനെ സതേൺ റീജിയൺ ഔദ്യോഗികമായി എൻഡോഴ്‌സ് ചെയ്തു. അപ്നാ ബസാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ, ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ സാന്നിധ്യത്തിൽ നടന്ന റീജിയൺ മീറ്റിങ്ങിൽ, നാഷണൽ കൺവൻഷൻ 2026 ജനറൽ കൺവീനർ ജോയി എൻ സാമുവേൽ സൈമൺ വാളച്ചേരിലിന്റെ പേര് നിർദേശിക്കുകയും തോമസ് ജോർജ് (സഞ്ജു) പിന്താങ്ങുകയും ചെയ്തു.


സതേൺ റീജിയൺ ചെയർമാൻ രാജേഷ് മാത്യു, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ, രാജൻ യോഹന്നാൻ, മാത്യൂസ് മുണ്ടയ്ക്കൽ ഉൾപ്പെടെ സതേൺ റീജിയൺ അംഗങ്ങൾ എല്ലാവരും സൈമൺ വളാച്ചേരിലിന് പിന്തുണ അറിയിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. സംഘടനാ രംഗത്ത് ദീർഘ കാലത്തെ പ്രവർത്തന പരിചയവും അനുഭവ സമ്പത്തുമുള്ള സൈമൺ വളാച്ചേരിലിന്റെ സേവനം ഫോമായ്ക്ക് മുതൽക്കൂട്ടാവുമെന്ന് ഏവരും അഭിപ്രായപ്പെട്ടു. ഫോമാ രൂപീകരിക്കപ്പെട്ട നാൾ മുതൽ സംഘടനയോട് ചേർന്ന് നിൽക്കുന്ന സൈമൺ വളാച്ചേരിൽ എന്ന സൈമൺ വളാച്ചേരിൽ ചാക്കോയ്ക്ക് കൈമുതലായുള്ളത് മാധ്യമ മേഖലയിലെയും സംഘടനാ രംഗത്തെയും കറയറ്റ പാരമ്പര്യവും ആത്മവിശ്വാസവുമാണ്.

vachakam
vachakam
vachakam


എ.എസ്. ശ്രീകുമാർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam