എന്തൊരു ക്രൂരത! ഉത്തർപ്രദേശിൽ ഭാര്യയെ തന്റെ സുഹൃത്തുക്കൾക്ക് 1000 രൂപയ്ക്ക് വിറ്റ് ഭർത്താവ്

FEBRUARY 10, 2026, 8:14 AM

ലഖ്നൗ: ഉത്തർപ്രദേശിൽ ഭാര്യയെ തന്റെ സുഹൃത്തുക്കൾക്ക് 1000 രൂപയ്ക്ക് വിറ്റ് ഭർത്താവ്.പിന്നാലെ സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു. ബദാവുൻ ജില്ലയിലെ ഫൈസ്​ഗഞ്ചിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ഫൈസ്​ഗഞ്ച് സ്വദേശിയായ 30കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെഹ്ത പൊലീസ് പ്രതികളായ ബൽകിഷൻ, പപ്പു എന്നീ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.ഇവരിൽ നിന്നും 1000 രൂപ വാങ്ങിയ ശേഷം ഭർത്താവ് തന്നെ കൈമാറുകയായിരുന്നെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.തുടർന്ന് ഇരുവരും പ്രദേശത്തെ ഒരു യൂക്കാലിപ്റ്റസ് തോട്ടത്തിലെത്തിച്ച് തന്നെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയായിരുന്നെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.

ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും മറ്റൊരു പ്രതിയായ ഭർത്താവ് ചുട്ടൻ ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ രണ്ട് സംഘം പൊലീസുകാരെ നിയോ​ഗിച്ചതായും തിരച്ചിൽ ഊർജിതമാണെന്നും പൊലീസ് സൂപ്രണ്ട് ഹൃദേഷ് കതേരിയ അറിയിച്ചു.

vachakam
vachakam
vachakam

അതേസമയം, യുവതിയെ വൈദ്യപരിശോധനയ്ക്കായി സ്ത്രീകൾക്കായുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam