കൊയിലാണ്ടിയിൽ അമിത വേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ചുവീണു; പരാതി നൽകി കുടുംബം

FEBRUARY 10, 2026, 6:04 AM

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കൊയിലാണ്ടി കോതമംഗലം ജി എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യക്കാണ് പരിക്കേറ്റത്. 

ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.സ്‌കൂളിൽ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ. എന്നാൽ കുട്ടികളുമായി പോകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാബോധമില്ലാതെ അമിത വേഗത്തിലാണ് വാഹനം പാഞ്ഞത്. ഇതിനിടയിലാണ് വാഹനത്തിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ച് വീണത്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.കുട്ടി വീണതറിയാതെ വാഹനം അമിതവേഗത്തിൽ മുന്നോട്ട് പാഞ്ഞുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ കുട്ടിയുടെ കാലിനും കൈക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.

vachakam
vachakam
vachakam

അതേസമയം, വിവരമറിഞ്ഞ് എത്തിയ രക്ഷിതാക്കൾ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam