ആറ്റിങ്ങൽ: സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി.ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ (ഗവ. ഹൈസ്കൂൾ) വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്.കാണാതായവരിൽ ഒരാൾ ചിറയിൻകീഴ് സ്വദേശിനിയും മറ്റൊരാൾ വക്കം സ്വദേശിനിയുമാണ്.
രാവിലെ സ്കൂളിൽ പോകാനായി യൂണിഫോം ധരിച്ചാണ് ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കൾ അന്വേഷണം നടത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.കാണാതാകുമ്പോൾ സ്കൂൾ യൂണിഫോം ആയിരുന്നു ഇരുവരുടെയും വേഷം.
രക്ഷിതാക്കളുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കുട്ടികളുടെ സുഹൃത്തുക്കൾ വഴി വിവരങ്ങൾ ശേഖരിച്ചും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
