ഷിക്കാഗോ: ഫോമാ സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 26 ന് (ഇന്ന് ) നടന്ന കലാമേളയുടെ ഉദ്ഘാടനം റീജിണൽ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ വിളക്ക് കൊളുത്തി നിർവ്വഹിച്ചു.
ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന കലാമേള കലാമേള ചെയർപേഴ്‌സൺ സാറ അനിൽ, കോ-ചെയർ ഷൈനി ഹരിദാസ്, സെക്രട്ടറി അച്ചന്കുഞ്ഞു മാത്യു കൺവെൻഷൻ ചെയർമാൻ ജോൺ പാട്ടപ്പതി, റീജിണൽ ചെയര്മാന് ആന്റോ കവലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി, മൂന്ന് സ്റ്റേജുകളിലായി അരെങ്ങേറുന്ന മത്സരങ്ങളിൽ പ്രഗത്ഭരായ വിധികർത്താക്കൾ വിജയികളെ നിശ്ചയിക്കും.
ഈ കലാമേളയിൽ വിജയികളാകുന്നവർക്ക് നാഷണൽ ലെവലിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും . ഈ കലാമേളയിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് https://fomaacetnralregion .org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
