ഫോമാ 20-20 ഭവനപദ്ധതി: നാല് വീടുകളുടെ നിർമാണത്തിന് തുടക്കം

NOVEMBER 21, 2026, 1:04 PM

നൂയോർക്ക്: കേരളത്തിലെ നിർധനരായ 20 കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ നിർമിച്ചുനൽകുക എന്ന ലക്ഷ്യത്തോടെ ഫോമാ നടപ്പാക്കുന്ന 20-20 ഭവനപദ്ധതിയുടെ ഭാഗമായി നാല് വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫോമയുടെ ഇരുപതാം വാർഷികമായ 2028ഓടെ 20 കുടുംബങ്ങൾക്ക് സ്വന്തം വീടുകൾ കൈമാറുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

ഒരു വീടിന്റെ നിർമാണച്ചെലവ് അമേരിക്കൻ മലയാളിയും ഫോമാ നേതാവുമായ പി.ടി. തോമസ് സ്‌പോൺസർ ചെയ്തു. ന്യൂയോർക്ക് സ്റ്റേറ്റിൽ ടാക്‌സ് കൺസൾട്ടന്റായി പ്രവർത്തിക്കുന്ന പി.ടി. തോമസ് അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ സാമൂഹികസംഘടനാ പ്രവർത്തകനാണ്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് ചെങ്ങരൂരിൽ ചൂരക്കുട്ടിക്കൽ കുടുംബത്തിനായി നിർമിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിടൽ തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമൻ നിർവഹിച്ചു.

vachakam
vachakam
vachakam

എറണാകുളം ജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിലെ അയപ്പാറയിൽ നിർമിക്കുന്ന രണ്ടാമത്തെ വീടിന്റെ നിർമാണോദ്ഘാടനം കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം നിർവഹിച്ചു. 

എറണാകുളം ജില്ലയിലെ പിറവം, പാഴൂരിൽ കല്ലുമരിയാൽ കുടുംബത്തിനായി നിർമിക്കുന്ന മൂന്നാമത്തെ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും തുടക്കമായി.

നാലാമത്തെ വീട് കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്തിലെ കിളിയന്തറയിലാണ് നിർമിക്കുന്നത്. ഈ വീടിന്റെ തറക്കല്ലിടൽ കർമ്മം കേരള വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും.

vachakam
vachakam
vachakam

ഈ കാരുണ്യപദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നതിന് കൂടുതൽ വ്യക്തികളും മലയാളി സംഘടനകളും സ്‌പോൺസർഷിപ്പുമായി മുന്നോട്ടുവരണമെന്ന് ഫോമാ നേതൃത്വം അഭ്യർഥിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam