ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ ക്രമക്കേട് നടത്തി ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്തു

JULY 23, 2026, 8:28 AM

കൊച്ചി: ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ ക്രമക്കേട് നടത്തി ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസിൽ ഒരാളെ ആലുവ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. 

ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ കാഞ്ഞൂർ ഡെലിവറി ഹബ്ബ് ഇൻ-ചാർജ് ആയിരുന്നു പ്രതി. ഈ ഹബ്ബ് വഴി മാത്രം 18 ലക്ഷത്തിലധികം രൂപ വിലവരുന്ന 38 ഫോണുകളാണ് ഇയാൾ തട്ടിയെടുത്തത്. എന്നാൽ ഏത് സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നതെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.

പെരുമ്പാവൂർ മാറമ്പിള്ളി മുടിക്കൽ കരോത്തുകുടി വീട്ടിൽ സിദ്ദിഖ് (31) ആണ് പിടിയിലായത്. 2025 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

vachakam
vachakam
vachakam

വിവിധ വ്യാജ പേരുകളിൽ മൊബൈൽ ഫോണുകൾ ഓൺലൈനായി ബുക്ക് ചെയ്ത് കാഞ്ഞൂരിലെ ഹബ്ബിൽ എത്തിച്ച ശേഷം, ഇവ നഷ്ടപ്പെട്ടതായി കമ്പനിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ ഫോണുകൾ വിവിധ മൊബൈൽ ഷോപ്പുകളിൽ വിറ്റഴിച്ചു.

ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. മറ്റ് ഹബ്ബുകളിലും കോടികളുടെ തട്ടിപ്പ് സമാനമായ രീതിയിൽ മറ്റ് ഡെലിവറി ഹബ്ബുകളിലും വൻ തട്ടിപ്പ് നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam