കണ്ണൂർ പൊയിലൂരിൽ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്

APRIL 26, 2026, 9:07 AM

കണ്ണൂർ: കണ്ണൂർ പൊയിലൂരിൽ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്. വ്യാജ ബോംബ് നിർമ്മിച്ചവർക്കായി കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.

വോട്ടെണ്ണൽ നടക്കാനിരിക്കെ പാനൂരും പരിസര പ്രദേശങ്ങളിലും സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

 പൊയിലൂർ മേപ്പാടുളള തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ മണൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു ഐസ്ക്രീം കണ്ടെയ്നറുകൾ. 

vachakam
vachakam
vachakam

പിന്നാലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, സാങ്കേതിക പരിശോധനയിൽ വസ്തുക്കൾക്കുള്ളിൽ എം-സാൻറും കല്ലുകളും നിറച്ച് ബോംബ് രൂപത്തിൽ ഉണ്ടാക്കിയതാണെന്ന് വ്യക്തമായി. 

മാസങ്ങൾക്ക് മുൻപാണ് സമീപ പ്രദേശത്ത് ജെ.സി.ബി. ഉപയോഗിച്ച് വീടുപണി നടക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം പാനൂർ ചിത്രവയലിൽ നിന്ന് രണ്ട് സ്റ്റീൽ ബോബും ഒരു നാടൻ ബോംബും കണ്ടെത്തിയിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam