തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിശദീകരണം നൽകി എക്സൈസ് കമ്മീഷണർ സാംബശിവ റാവു.
ജൂൺമാസത്തിൽ അനുവദിച്ച ലൈസൻസുകൾ പൊതുജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ബാറുകൾക്കല്ലെന്നും സർക്കാർ സ്ഥാപനമായ സിയാലിൻ്റെ അപേക്ഷ പ്രകാരമാണ് ലോഞ്ചിൽ ലൈസൻസ് നൽകിയതെന്നും സാംബശിവറാവു പറഞ്ഞു.
മറ്റൊരു ബാർ ലൈസൻസ് അപേക്ഷ ജൂൺമാസത്തിൽ സർക്കാരിന് കൈമാറി. ഓഗസ്റ്റ് മാസത്തിലെ സർക്കാർ മറുപടിക്കു ശേഷം ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി.
വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള എഫ് എൽ സെവൻ ലൈസൻസ് അനുവദിച്ചത് കഴിഞ്ഞ ജൂൺ 22 ന് സർക്കാർ നിർദേശം മറികടന്നാണ് നൽകിയത്. മന്ത്രി അറിയാതെ എക്സൈസ് കമ്മീഷണർ ആണ് ഉത്തരവിറക്കിയത്. ഇതോടെ എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാട് കടുപ്പിക്കുകയാണ് മന്ത്രി എം ലിജു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
