തമിഴ്നാട്ടിലെ അന്തിമ പോളിങ് കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

MAY 3, 2026, 12:52 AM

ചെന്നൈ: വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കിനിൽക്കെ, തമിഴ്നാട് നിയമസഭിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ അന്തിമ പോളിങ് കണക്കുകൾ പുറത്തുവിട്ട് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ.സംസ്ഥാനത്ത് 85.10 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി കമ്മീഷൻ അറിയിച്ചു.

234 മണ്ഡലങ്ങളിലായി ആകെ 4,87,98,833 കോടി വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിച്ചത്. ഇതിൽ 2,52,59,596 സ്ത്രീകളും 2,35,34,720 പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. 4,517 ആണ് മറ്റ് വിഭാഗങ്ങളുടെ എണ്ണം. ഏറ്റവും കൂടുതൽ പോളിങ് നടന്നത് കരൂർ മണ്ഡലത്തിലാണ്. ഇവിടെ 93.41 ശതമാനം പേരാണ് വോട്ട് ചെയ്തത്. 

അതേസമയം, സംസ്ഥാനത്ത് മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങൾ പൂ‍ർത്തിയാക്കി. വിവിധ ജില്ലകളിലെ 62 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക.

vachakam
vachakam
vachakam

സു​ഗമവും സുതാര്യവുമായ വോട്ടെണ്ണലിനായി ആകെ 4,611 കൗണ്ടിങ് ടേബിളുകളാണ് സജ്ജമാക്കിയത്. ഇതിൽ 3,324 ടേബിളുകളും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കും (ഇവിഎം) 993 ടേബിളുകൾ പോസ്റ്റൽ ബാലറ്റുകൾക്കും 294 ടേബിളുകൾ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റത്തിനും (ഇടിപിബിഎംഎസ്) ആണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കൗണ്ടിങ് ടേബിളുകൾ സജ്ജമാക്കിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam