കര്‍ണാടകയില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു

MAY 24, 2026, 7:35 AM

ബെംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു. ലക്ഷ്മി മഹാദേവ് നായിക് (42), ഉമേഷ് നായിക് (30), ലക്ഷ്മി നായിക് (30), ലക്ഷ്മി അണ്ണപ്പ നായിക് (60), ലക്ഷ്മി ശിവറാം നായിക് (49), ജ്യോതി നാഗപ്പ നായിക് (34), മാലതി നായിക് (38), മസ്തമ്മ നായിക് എന്നിവരാണ് മരിച്ചത്.

കര്‍ണാടകയിലെ ബട്കലിലാണ് ദാരുണ സംഭവം നടന്നത്. കക്ക വാരാനായി പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇവര്‍ നദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ ശക്തമായ മഴയെത്തുടര്‍ന്ന് നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. 

അപകടത്തില്‍ മൂന്നുപേരെ കാണാതായി.നാഗരത്ന, മഹാദേവി എന്നിവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി.കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam