കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎൽഎ എൻഎ ഹാരിസിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്

APRIL 20, 2026, 2:06 AM

ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ്. കര്‍ണാടകയിൽ കോണ്‍ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. 

രാവിലെ ആറുമണിയോടെ എൻഎ ഹാരിസിന്‍റെ വീട്ടിലടക്കം 17 കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ആറു വര്‍ഷം മുന്‍പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. എൻ.എ.ഹാരിസിന്‍റെ മകന്റെയും വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്നുണ്ട്. 

അതേസമയം, തമിഴ്നാട് പിസിസി അധ്യക്ഷൻ കെ സെൽവപെരുന്തഗൈയുടെ വീട്ടിൽ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ അവസാനഘട്ടത്തിൽ രാഹുൽ തമിഴ്നാട്ടിൽ എത്തുന്ന ദിവസം റെയ്ഡ് ആസൂത്രിതമാണെന്ന് സെൽവപെരുന്തഗൈ വിമർശിച്ചു.

vachakam
vachakam
vachakam

ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചുവെന്നും മണ്ഡലത്തിനു പുറത്തുപോയി രാഹുലിനോപ്പം പ്രചാരണം നടത്താൻ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയനേതാവായ തന്റെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam