ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  പ്രതിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

JUNE 29, 2026, 8:14 AM

തിരുവനന്തപുരം:  ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. 

പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ഗീനകുമാരി ഒത്തുകളിച്ചെന്ന ആരോപണമുണ്ടെങ്കിൽ സർക്കാരിന് നടപടിയെടുക്കാം. എന്നാൽ ഈ ഘട്ടത്തിൽ ഹർജിയിൽ സർക്കാർ എതിർകക്ഷിയാക്കിയ ഗീനാകുമാരിക്ക് നോട്ടീസ് അയക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

ജാമ്യം കിട്ടിയ ഒൻപതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചു. 27 ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ഒൻപതാം പ്രതിയെ എന്ത് കൊണ്ട് കസ്റ്റഡിയിൽ ചോദിച്ചില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. 

vachakam
vachakam
vachakam

 ആക്രമണത്തിൽ ആർക്കെല്ലാം പരിക്കേറ്റെന്നും ഇവരുടെ മെഡിക്കൽ രേഖയടക്കം ഹാജരാക്കുന്നുണ്ടോ എന്നും സർക്കാരിനോട് ഇന്ന് കോടതി ചോദിച്ചു.

ഒന്നരമണിക്കൂറിൽ മൂന്നൂറോളം പേരാണ് സ്ഥലത്ത് ഒത്ത് കൂടിയത് ഇതിൽ ഗൂഡാലോചന ഉണ്ടെന്നും സംഘടിതമായ ആക്രമണമാണ് നടന്നതെന്നും സർക്കാർ വാദിച്ചു. എന്നാൽ സംഘടതിമായ ആക്രമണമെന്ന് പറയാൻ കഴിയില്ലെന്ന് കോടതി സർക്കാരിനോട് പറഞ്ഞു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam