ബെംഗളൂരു: ബിറ്റ്കോയിൻ തട്ടിപ്പ് കേസിൽ എംഎൽഎ എൻ എ ഹാരിസിൻ്റെ മകൻ മുഹമ്മദ് നാലാപ്പാടിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി.
കേസിൽ ഹാരിസിന്റെ മകനും ശ്രീക്കിയും ഉൾപ്പെടെയുള്ളവരുടെ പങ്ക് ഇഡി വിശദീകരിക്കുന്നുണ്ട്.
മുഹമ്മദ് നാലാപ്പാട് കള്ളപ്പണം വെളുപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കുന്നത്. മുംബൈയിൽ ഉള്ള സുഹൃത്തിനെ കൂട്ടുപിടിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്.
കേസിൽ മുഹമ്മദ് നാലാപ്പാടിന് ഇഡി വീണ്ടും നോട്ടീസ് നൽകും. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.
ഇഡി എൻ.എ. ഹാരിസിന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മകനെതിരെയുള്ള കേസ് ഹാരിസിന് തിരിച്ചടിയാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
