തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയ്ക്കെതിരെ ഗുരുതരമായ തെളിവുകളാണ് ഇഡി പുറത്ത് വിട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഹവാലാ ഇടപാടുകൾ നടന്നുവെന്നും വ്യാജ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയെന്നും ഉൾപ്പെടെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് ഇഡിയുടെ വാദം.
കേസിൽ നിർണായക തെളിവുകൾ കിട്ടിയതിന് പിന്നാലെ ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മീഡിയാവണ്ണാണ് ഇത്തരമൊരു റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഇടപാടിൽ ലഭിച്ച പണത്തിന്റെ പതിന്മടങ്ങ് തുക വീണ കൈകാര്യം ചെയ്തുവെന്ന ഗൗരവകരമായ കണ്ടെത്തലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി.
ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
