ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ചമ്പക്കുളത്ത് രാത്രി എട്ട് മണിയോടെ റെജി ചെറിയാന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്.
നെടുമുടി സ്വദേശിയായ ബൈക്ക് യാത്രികൻ സുനീഷിനാണ് പരിക്കേറ്റത്. അപകടം നടന്ന സമയത്ത് എംഎൽഎയാണ് വാഹനം ഓടിച്ചതെന്നും എംഎൽഎ മദ്യപിച്ചിരുന്നെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് ജെയിംസ് സാമുവൽ ആരോപിച്ചിരുന്നു.
ഇന്നലെ രാത്രിയാണ് റെജി ചെറിയാനെതിരെ ജെയിംസ് ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്. ഇന്ന് രാവിലെയോടെ പോസ്റ്റ് ഒൺലി മീ എന്ന ഓപ്ഷനിലേക്ക് മാറ്റി. ഇതോടെ മാധ്യമപ്രവർത്തകർ വിവരം അന്വേഷിച്ചു. അപ്പോൾ പോസ്റ്റ് വീണ്ടും പബ്ലിക് ആക്കി. എന്നാൽ പിന്നീട് പോസ്റ്റ് വീണ്ടും പിൻവലിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
