നവജാത ശിശുവിൻ്റെ മരണം: ഡോ. ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

FEBRUARY 21, 2026, 7:58 PM

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ്ക്കിടെ കുഞ്ഞ് മരിച്ചതിൽ ആരോപണ വിധേയയായ ഡോ. ബിന്ദു സുന്ദറിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. 

മെഡിക്കൽ കോളേജിലെ മൂന്നംഗ സംഘമാണ് ചികിത്സാ പിഴവ് പരാതിയിൽ അന്വേഷണം നടത്തിയത്. അന്വേഷണ വിധേയമായി സസ്പെന്‍ഷനിലുള്ള ഡോക്ടർക്കെതിരെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

കുട്ടിക്ക് വളർച്ച കുറവായിരുന്നുവെന്നും, ശസ്ത്രക്രിയ ചെയ്യാൻ നേരത്തെ തീരുമാനം എടുക്കാമായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. 

vachakam
vachakam
vachakam

 ഫെബ്രുവരി 17നാണ് പ്രസവ ശസ്ത്രക്രിയ്ക്കിടെ കുഞ്ഞ് മരിച്ചത്. പാലോട് സ്വദേശികളായ നിരഞ്ജനയുടെയും ബിനിലിൻ്റെയും കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ ആരോപണം ഉയർന്നതിന് പിന്നാലെ 18ന് ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam