ദില്ലി: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ദില്ലി യാത്ര മാറ്റി.
കോൺഗ്രസുമായുള്ള സീറ്റ് ചർച്ച നീണ്ടുപോകുന്നതിൽ മുസ്ലിം ലീഗ് അതൃപ്തിയിലായിരുന്നു. പിന്നാലെയാണ് ഹൈക്കമാന്റിനെ നേരിട്ട് കാണാൻ പി കെ കുഞ്ഞാലിക്കുട്ടി ദില്ലി പോകാൻ തീരുമാനിച്ചത്.
സീറ്റുകൾ വെച്ചുമാറുന്നതിലാണ് ധാരണയാകേണ്ടത്. ദില്ലിയിലെത്തി രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ലീഗ് തീരുമാനം.
രാഹുൽ ഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെയാണ് യാത്ര ഉപേക്ഷിച്ചത്. രാഹുൽ ഗാന്ധി ഈ മാസം 25 ന് കേരളത്തിൽ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
