കൊച്ചി: മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു.
അഗ്നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും സംയുക്തമായി നടത്തിയ ശ്രമത്തിലാണ് ഞായറാഴ്ച പുലർച്ചെ 1.20ന് പൂച്ചയെ രക്ഷപ്പെടുത്തി തോപ്പുംപടിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം പുന:രാരംഭിച്ചത്. പൂച്ചയ്ക്കുള്ള കൂട് തൂണിന് മുകളിൽ എത്തിച്ചിരുന്നു.
കലൂർ സ്റ്റേഡിയത്തിന് സമീപം 556ാം നമ്പർ മെട്രോ തൂണിന് മുകളിൽ പൂച്ചയിരിക്കുന്നത് ഒരാഴ്ചമുമ്പാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ കണ്ടത്. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് രക്ഷാദൗത്യം തുടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
