തിരുവനന്തപുരം: എൻസിപിയിൽ തർക്കം രൂക്ഷം. എൻസിപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി മന്ത്രി എ കെ ശശീന്ദ്രൻ. ഏകപക്ഷീയമായി ചർച്ച നടക്കുന്നുവെന്നാണ് പരാതി.
എൻസിപിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളുണ്ട്. എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടുകൊടുത്തതാണ്. അവിടെ ശശീന്ദ്രനെതിരെ വലിയ നീക്കം നടക്കുന്നുണ്ട്.
മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയാണ്. എന്നാൽ തന്റെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാനാണ് നീക്കമെന്നും ശശീന്ദ്രൻ പറയുന്നു.
പിസി ചാക്കോ അടക്കമുള്ളവർ ശശീന്ദ്രൻ മാറണമെന്ന ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ശശീന്ദ്രൻ മാറാൻ തയ്യാറല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
