ന്യൂഡല്‍ഹി: ഡല്‍ഹി കേരളാ ഹൗസില്‍ അച്ചടക്ക നടപടി. വനിതാ ലോ ഓഫീസര്‍ ഗ്രാന്‍സിയെ സ്ഥലം മാറ്റി. തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയത്.
കേരള ഹൗസിലെ അഡീഷണല്‍ ലോ സെക്രട്ടറിയാണ് ഗ്രാന്‍സി.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഉദ്യോഗസ്ഥയെ കേരളാ ഹൗസിലേക്ക് നിയമിക്കുന്നത്.
ഉദ്യോഗസ്ഥയ്‌ക്കെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നിരുന്നത്. ഗ്രാന്‍സി കീഴുദ്യോഗസ്ഥരോട് മോശമായി പെരുമാറുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.
ഉദ്യോഗസ്ഥയ്ക്കെതിരെ മുന്‍പും സമാന പരാതികള്‍ ഉണ്ടായിട്ടുണ്ട്. പരാതികളെ തുടര്‍ന്ന് റെസിഡന്‍സ് കമ്മീഷണര്‍ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
