തിരുവനന്തപുരം: ശബരിമല ഓണസദ്യ വിവാദത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.
മെസ്സിൽ കൊടുത്ത സദ്യ 3000 ഭക്തർ കഴിച്ചു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതാണ്. സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും കെ ജയകുമാർ പ്രതികരിച്ചു.
മന്ത്രിക്ക് കിട്ടിയ വിവരം ശരിയല്ലായിരിക്കാം. തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
