തിരുവനന്തപുരം: ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും എന്നാൽ, അടിത്തറ തകർന്നിട്ടില്ലെന്നും തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
സിപിഐ ചതിയൻ ചന്തുവാണെന്നും പത്തുവർഷം എല്ലാം നേടിയിട്ട് സർക്കാരിനെ തള്ളിപ്പറയുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമർശനത്തിന് ബിനോയ് വിശ്വം നൽകിയ മറുപടി ഇങ്ങനെ.
വെള്ളാപ്പള്ളി നടേശനെ താൻ കാറിൽ കയറ്റില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം വെള്ളാപ്പള്ളയില്ല എൽഡിഎഫെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപിച്ചിട്ടില്ല. ചതിയൻ ചന്തു പ്രയോഗം ചേരുന്നത് അത് പറഞ്ഞയാൾക്കാണ്. യഥാർഥ വിശ്വാസികളുമായി കൈകോർക്കും. വെള്ളാപ്പള്ളി യഥാർഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങൾ വിലയിരുത്തണമെന്നും ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം സർക്കാരിൻറെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു. മൂന്നാം ഭരണത്തിനായി കാലവിളംബരം ഇല്ലാതെ രംഗത്തിറങ്ങണം. ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നതിൻറെ കാരണം കണ്ടെത്തണം.
തിരുത്തൽ വരുത്താൻ എൽഡിഎഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയ വിനിമയമാണ് മാർഗം. ജനങ്ങൾ തന്നെയാണ് വലിയവൻ. ഈ തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ട് പോകണമെന്നും സി പി ഐ യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുണ്ടായെന്നും ബിനോയ് വിശ്വം തുറന്നുപറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
