ജയ്പൂര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായതായി ടോങ്ക് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് മാരുതി സിയാസ് കാറില്‍ ഉണ്ടായിരുന്നത്. ഇത് കൂടാതെ സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന 1100 മീറ്റര്‍ ഫ്യൂസ് വയറും 200 ബാറ്ററികളും പിടിച്ചെടുത്തവയില്‍പ്പെടും. പുതുവര്‍ഷത്തലേന്ന് വലിയ അളവില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയത് ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ബുന്ദിയില്‍ നിന്ന് ടോങ്കിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് വഴി തടഞ്ഞ് പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
