പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ

AUGUST 28, 2026, 12:19 AM

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയാണ് സിപിഐയില്‍ പുകയുന്നത്.

മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമേ ഇരു പാര്‍ട്ടികളിലേയും യുവജന സംഘടകള്‍ കൂടി വിഷയം ഏറ്റെടുത്തത് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമായിട്ടുണ്ട്. 

സെപ്റ്റംബര്‍ ഒന്നിന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേര്‍ന്നേക്കും എന്നാണ് വിവരം.

vachakam
vachakam
vachakam

ദില്ലിയില്‍ വെച്ചായിരിക്കും യോഗം. ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി നേതാക്കള്‍ എല്ലാം ദില്ലിയില്‍ ഉണ്ടാകും എന്നതിനാലാണ് തീരുമാനം. തുടര്‍നടപടികള്‍ യോഗത്തിലായിരിക്കും തീരുമാനിക്കുക.

2,3 തീയതികളില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ കേരള നേതൃത്വത്തിന്റെ തീരുമാനം അറിയിക്കും. ഉപനേതാവ് പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam