'Love You to the moon and Back'  കുഞ്ഞിനെ കൊന്ന കേസിൽ വിധി പറയവെ അതിജീവിതയുടെ വാക്കുകൾ ഉദ്ധരിച്ച് കോടതി

JANUARY 22, 2026, 12:50 AM

കണ്ണൂർ:  ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ വിധി പറയവെ അതിജീവിതയുടെ വാക്കുകൾ ഉദ്ധരിച്ച് കോടതി. 'Love You to the moon and Back' എന്നാണ് കോടതി വിധി പ്രസ്താവത്തിനിടെ പറഞ്ഞത്. 

കുഞ്ഞുങ്ങളോടുള്ള അമ്മമാരുടെ സ്നേഹം അനന്തമാണ്. നിർഭാഗ്യവശാൽ ഇവിടെ അമ്മ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നും കോടതി പറഞ്ഞു.

കുഞ്ഞിനെ കൊന്ന കേസിൽ അമ്മ ശരണ്യക്ക് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേയാണ് വിധി. 

vachakam
vachakam
vachakam

 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒപ്പം കിടത്തിയുറക്കിയ മകൻ വിയാനെ കാണാനില്ലെന്ന് ശരണ്യ പരിഭ്രാന്തി അഭിനയിച്ചതോടെയാണ് നാട്ടുകാരും ബന്ധുക്കളും തിരക്കിയിറങ്ങിയത്. തിരച്ചിലിനൊടുവിൽ തയ്യിൽ കടപ്പുറത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam