തിരുവനന്തപുരം: അപകടത്തില്‍ വലതു കൈ നഷ്ടമായ 24-കാരന് ഒരുകോടി ഇരുപത്തിയൊന്നുലക്ഷം രൂപയും എട്ട് ശതമാനം പലിശയും നഷ്ടപരിഹാരം നല്കാന് വിധി.
പരിക്കേല്‍പ്പിച്ച കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്.
വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല സ്വദേശിയായ വിമല്‍ കുമാറിനാണ് നഷ്ടപരിഹാരം നല്കാന് മോട്ടോര്‍ ആക്സിഡന്റ് ക്ലൈംസ് ട്രൈബ്യൂണല്‍ വിധിച്ചത്.
2024-ലെ തിരുവോണ ദിനത്തില്‍ വര്‍ക്കല ഹെലിപാഡിന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് വിമല്‍കുമാറിന്റെ വലതു കൈ നഷ്ടപ്പെട്ടത്. ഹര്ജിക്കാരന് വേണ്ടി അഭിഭാഷകരായ നഗരൂര്‍ ഹസന്‍കുഞ്ഞ്, ജാസ്മിന് ഹസന്‍കുഞ്ഞ്, ക്രോസ് ആന്റണി തുടങ്ങിയവര്‍ ഹാജരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
