മകൻ വൃദ്ധസദനത്തിലാക്കി: മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു 

JUNE 25, 2025, 9:11 PM

ബംഗളൂരു:  മകൻ വൃദ്ധസദനത്തിലേക്ക് അയച്ചതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു.  മരുമകളുമായുള്ള പൊരുത്തക്കേട് കാരണം മറ്റൊരു വീട് ഒരുക്കണമെന്ന് ദമ്പതികൾ മുമ്പ് മകനോട് അഭ്യർഥിച്ചിരുന്നു. 

  2021ൽ മകൻ മാതാപിതാക്കളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തിൽ ചേർത്തിരുന്നു. 2023ൽ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. 

കഴിഞ്ഞ മാസം മകൻ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തിൽ ചേർത്തു. ഇതിൽ മനംനൊന്ത് ദമ്പതികൾ  വൃദ്ധസദനത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. 

vachakam
vachakam
vachakam

സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂർത്തി (81), ഭാര്യ രാധ (74) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ  തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam