കാലിഫോർണിയ: ഹോട്ടൽ മുറിയിൽ വെച്ച് അനധികൃതമായി സൗന്ദര്യവർദ്ധക കുത്തിവെയ്പ്പ് നൽകി യുവതിയുടെ മരണത്തിന് ഇടയാക്കിയ കേസിൽ വ്യാജ കോസ്‌മെറ്റോളജിസ്റ്റിന് നാല് വർഷം തടവ് ശിക്ഷ.
കിം കർദാഷിയാന്റെ അപരയായി സോഷ്യൽ മീഡിയയിൽ പ്രശസ്തയായ ഓൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ഗോർക്കാനി (34) മരിച്ച കേസിലാണ് ഫ്‌ളോറിഡ സ്വദേശിനിയായ വിവിയൻ ഗോമസിന് (50) കാലിഫോർണിയ കോടതി ശിക്ഷ വിധിച്ചത്.
2023 ഏപ്രിലിൽ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ലൈസൻസില്ലാത്ത വിവിയൻ, ക്രിസ്റ്റീനയ്ക്ക് അനധികൃത സിലിക്കൺ കുത്തിവെയ്പ്പ് നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ ശ്വാസതടസ്സവും ഹൃദയാഘാതവും അനുഭവപ്പെട്ട ക്രിസ്റ്റീന തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് സാൻ മാറ്റെയോ കൗണ്ടി സുപ്പീരിയർ കോടതി ഇപ്പോൾ വിവിയനെ ശിക്ഷിച്ചത്. അമേരിക്കയിൽ ശരീരവടിവ് കൂട്ടാൻ സിലിക്കൺ കുത്തിവെയ്ക്കുന്നത് എഫ്.ഡി.എ അംഗീകരിച്ചിട്ടില്ല.
വിധിക്കെതിരെ അപ്പീൽ നൽകാൻ താല്പര്യമില്ലെന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ തയ്യാറാണെന്നും വിവിയൻ കോടതിയെ അറിയിച്ചു. വശ്യതയാർന്ന ശരീരവടിവിനായുള്ള കുറുക്കുവഴികൾ ഒരാളുടെ ജീവനെടുത്തപ്പോൾ, മറ്റൊരാളുടെ സ്വാതന്ത്ര്യമാണ് നഷ്ടമാക്കിയത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
