ഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ പെട്ടെന്നുള്ള രാജി ഞെട്ടിപ്പിക്കുന്നതെന്ന് കോൺഗ്രസ്. സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ കാണുന്ന വ്യക്തിയായിരുന്നു ജഗ്ദീപ്.
രാജിക്ക് പിന്നിൽ കണ്ണിൽ കാണുന്നതിലും അപ്പുറം എന്തോ ഉണ്ടെന്നു ജയ് റാം രമേശ് പറഞ്ഞു. വൈകുന്നേരം ഏകദേശം 5 മണി വരെ അദ്ദേഹത്തോടൊപ്പം താനും മറ്റ് നിരവധി എംപിമാരുണ്ടായിരുന്നുവെന്ന് ജയ്‌റാം രമേശ് പറഞ്ഞു.
വൈകുന്നേരം 7:30 ന് ഫോണിൽ അദ്ദേഹവുമായി താൻ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'സംശയമില്ല, ജഗദീപ് ധൻകറിന് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മുൻഗണന നൽകേണ്ടതുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിയിൽ കണ്ണിൽ കാണുന്നതിലും അപ്പുറം എന്തോ ഉണ്ട്. ഊഹാപോഹങ്ങൾക്ക് സമയമല്ല.
നാളെ ഉച്ചയ്ക്ക് 1 മണിക്ക് ബിസിനസ് അഡൈ്വസറി കമ്മിറ്റിയുടെ ഒരു യോഗം അദ്ദേഹം നിശ്ചയിച്ചിരുന്നു. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില പ്രധാന പ്രഖ്യാപനങ്ങളും അദ്ദേഹം നടത്താനിരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പടട്ടെ, പക്ഷേ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്