ടിനി ടോമിനെതിരായ പരാതിയിൽ അൻസിബ  മൊഴി നൽകും

JUNE 8, 2026, 8:07 PM

കൊച്ചി : നടൻ ടിനി ടോമിനെതിരായ പരാതിയിൽ മൊഴിനൽകാനായി അൻസിബ ഹസൻ ഇന്ന് (ജൂൺ 9) ഹാജരാകും. കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുന്നത്. 

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ്   അൻസിബ രംഗത്തെത്തിയത്.

തുടർച്ചയായി ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയാണെന്നും ടിനി ടോമിന്റെ ഡ്രൈവറെ ഉൾപ്പടെ താൻ മതംമാറ്റാൻ ശ്രമിച്ചുവെന്നടക്കം വ്യജ പ്രചാരണങ്ങൾ നടത്തിയെന്നും അൻസിബ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഇത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നടക്കം അൻസിബയുടെ പരാതിയിൽ പരാമർശമുണ്ട്. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.

  ഈ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അൻസിബ പരാതി നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam