കൊച്ചി: എറണാകുളം കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 15 ദിനം വീതം ഇരു വിഭാഗത്തിനും നിര്‍ണയിച്ചു നല്‍കിയ സ്ഥലമാണ്.
ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ് ആരാധനാനുവാദം ഉള്ളത്. ഇപ്പോള്‍ പള്ളിപ്പെരുന്നാള്‍ നടക്കുന്നതിനാല്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ടവര്‍ ആരാധനക്ക് അനുവദിക്കണം എന്നാവശ്യവുമായി എത്തി. സംസാരം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ക്കിടെ കുരുമുളക് സ്‌പ്രേ പ്രയോഗം നടന്നെന്നും ആരോപണമുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
