തൃശൂര്‍: തെരുവുനായ ശല്യത്തെ തുടര്‍ന്ന് അടച്ച ചൂണ്ടല്‍ ഗവ. യുപി സ്‌കൂള്‍ ഇന്ന് (ജൂലൈ 1) തുറക്കും.
രണ്ടുദിവസമാണ് തെരുവുനായ ശല്യം മൂലം സ്‌കൂളിന് അവധി കൊടുത്തത്. തിങ്കളാഴ്ച അടച്ചിട്ട തൃശ്ശൂര്‍ ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിന് രണ്ടാം ദിനമായ ചൊവ്വാഴ്ചയും അവധി കൊടുക്കുകയായിരുന്നു. നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അധികൃതര്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്.
പിടിഎ എക്സിക്യൂട്ടീവ് ചേര്‍ന്നാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് ഇടപെട്ട് സ്‌കൂളിലെയും പരിസരത്തെയും ഭൂരിഭാഗം നായ്ക്കളെയും പിടികൂടിയിരുന്നു.
സ്‌കൂളിലും പരിസരത്തുമുള്ള മുഴുവന്‍ നായ്ക്കളെയും നീക്കാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലായിരുന്നു രക്ഷിതാക്കള്‍.
കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ സ്‌കൂളിന് ചുറ്റും തെരുവുനായ്ക്കളെ കൊണ്ടുള്ള ശല്യമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
