കൊച്ചി: പതിനേഴുകാരൻ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.
ആശങ്കകൾ മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചുവെന്നും സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി.
ഭീഷണിപ്പെടുത്തി തന്നെ ആരും വക്കാലത്ത് ഒപ്പിടീപ്പിച്ചിട്ടില്ലെന്നും മകൾ വ്യക്തമാക്കി. താൻ വക്കാലത്ത് ഒപ്പിട്ടിരുന്നു. കോടതിയിൽ നടന്നതിനെ കുറിച്ച് അറിയില്ല. കോടതിയുടെ തീരുമാനം വന്ന ശേഷം തുടർ തീരുമാനങ്ങൾ എടുക്കും. അഡ്വ. ശ്രീജിത്ത് തന്നെ തങ്ങളുടെ അഭിഭാഷകനായി തുടരുമെന്നും ഭദ്രകീർത്തി വ്യക്തമാക്കി.
കേസിൽ പൊലീസ് വിവരമറിയിക്കാൻ വൈകിയെന്നും അതിനിടയിൽ ജഡ്ജി തെളിവ് നശിപ്പിച്ചെന്നും മുഖ്യമന്ത്രിയോട് ജയബാലകൃഷ്ണന്റെ കുടുംബം പറഞ്ഞു. അതേസമയം 17കാരന്റെ ജാമ്യം റദ്ദാക്കാൻ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിൽ ഗുരുതര പിഴവാണ് പ്രൊസിക്യൂഷൻ വരുത്തിയത്. പ്രായപൂർത്തിയാകാത്തയാളുടെ പേര് വിവരങ്ങളോടെ അപ്പീൽ നൽകിയത് ശിക്ഷാർഹമാണെന്ന് കോടതി ഓർമ്മപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
