ഷിക്കാഗോ: പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിൽ ഭരണം തിരിച്ചു പിടിച്ച് ചരിത്ര വിജയം നേടിയ യു.ഡി.എഫിനും അതിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി സഭാംഗങ്ങൾക്കും ഷിക്കാഗോ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടന്ന വമ്പിച്ച പൊതുസമ്മേളനം അനുമോദനങ്ങൾ അർപ്പിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഷിക്കാഗോ ഘടകം പ്രസിഡന്റ് ജോർജ് പണിക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു. ഐഒസി നാഷണൽ പ്രസിഡന്റ് സതീശൻ നായർ, മുൻ ചെയർമാൻ തോമസ് മാത്യു, യു.ഡി.എഫ് ചെയർമാൻ സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റുമാരായ ജോർജ് ജോസഫ് കോട്ടുകാപള്ളി, ജോൺസൺ കണ്ണൂക്കാടൻ ട്രഷറർ ആന്റോ കവലക്കൽ, ജോയിൻ സെക്രട്ടറി എബ്രഹാം ജോർജ് എന്നിവർ പ്രസംഗിച്ചു.
മാധ്യമപ്രവർത്തകൻ കുര്യൻ ഫിലിപ്പ്, സിറിയക് കൂവക്കാട്ടിൽ, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്, പോൾ വടക്കുംചേരി, ജോർജ് വർഗീസ്, വെങ്ങാഴിയിൽ ജിക്കുമോൻ ജേക്കബ്, ജോസ് കോലഞ്ചേരി, ഡോ. ജെയിംസ് തോമസ്, ഡോ. എബ്രഹാം ജോസഫ്, സാം തെക്കനാൽ, സജി കുര്യൻ, ജെസ്സി റിൻസി, രാജൻ തലവടി, സക്കറിയ ജോസഫ്, ബിജു തോമസ്, ജോസ് ഞാറവേലിൽ, ജോസ് കല്ലിടുക്കിൽ, മാത്യു തട്ടാമറ്റം, ജോസ് വള്ളമറ്റം എന്നിവർ ആശംസകൾ അർപ്പിച്ചു.
മെയ് 17 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ഷിക്കാഗോ മലയാളി അസോസയേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വലിയ ജനക്കൂട്ടം പങ്കെടുത്തു. മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്ത എഐസിസി തീരുമാനം കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ വിജയമാണെന്ന് യോഗം വിലയിരുത്തി. ആഘോഷങ്ങളുടെ ഭാഗമായി മധുര പലഹാരങ്ങളും വിതരണം ചെയ്തു.
കുര്യൻ ഫിലിപ്പ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
