ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷത്തോട് അനുബന്ധിച്ച് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
ഈ വർഷം (2026) ഹൈസ്കൂൾ ഗ്രാജുവേറ്റായ (12th ഗ്രേഡ്) കുട്ടികളിൽ ഏറ്റവും മികച്ച നിലവാരം പുലർത്തിയ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്കാണ് അവാർഡുകൾ സമ്മാനിക്കുക.
2026 ഓഗസ്റ്റ് 14ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ വേദിയിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.
അവാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സ്കൂൾ ട്രാൻസ്ക്രിപ്റ്റ്, മറ്റ് ഏതെങ്കിലും മേഖലകളിൽ മികവ് പുലർത്തിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ എന്നിവയുടെ കോപ്പികൾ എന്നിവ സഹിതം 2026 ജൂലൈ 15 നകം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് മണക്കാട്ട് (പ്രസിഡന്റ്) 847-830-4128, ബിജു മുണ്ടക്കൽ (സെക്രട്ടറി) 773-673-8820, അച്ചൻകുഞ്ഞ് മാത്യു (ട്രഷറർ) 847-912-2578
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
