ചേർത്തല: ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മയുടെ തിരോധാന കേസിൽ പ്രതി സെബാസ്റ്റ്യന്റെ റിമാൻഡ് കാലാവധി നീട്ടി.
നേരത്തെ നീട്ടി നൽകിയ കാലാവധി നാളത്തോടെ അവസാനിക്കാനിരിക്കുമ്പോഴാണ് ഒരു ദിവസം കൂടി സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്. ഒരു ദിവസം കൂടിയാണ് പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്.
അന്വേഷണ സംഘം 13 ദിവസത്തോളം സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ജെയ്‌നമ്മയുടെ ഡിഎൻഎ പരിശോധന ഫലം അടുത്ത ദിവസം എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ചോദ്യം ചെയ്യലിനോട് സെബാസ്റ്റ്യൻ നിസ്സഹകരിക്കുന്നുവെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. സെബാസ്റ്റ്യൻ കസ്റ്റഡിയിലിരിക്കെ തന്നെ തിരോധാന കേസുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നു. എന്നാൽ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്