തിരുവനന്തപുരം: സപ്ലൈകോയില്‍ നിന്ന് ഇനി രണ്ടു ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും.
വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ വില്‍പ്പനശാലകളില്‍നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു ലിറ്ററായി ഉയര്‍ത്തുകയായിരുന്നു.
നിലവില്‍ ഇത് ഒരു ലിറ്ററായിരുന്നു. വെളിച്ചെണ്ണയുടെ ആവശ്യകത വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. 457 രൂപയ്ക്കാണ് സപ്ലൈകോ നല്‍കുന്നത്. 529 രൂപയാണ് പരമാവധി വില്പന വില.
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി വെളിച്ചെണ്ണ കാര്‍ഡൊന്നിന് സബ്സിഡി നിരക്കില്‍ ഒരു ലിറ്റര്‍ ആണ് ലഭിക്കുന്നത്. ഇതിന് 349 രൂപയാണ് വില.
ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുകയും ഓണക്കാലത്ത് വെളിച്ചെണ്ണ വില അനിയന്ത്രിതമായി ഉയരുന്നത് തടയാന്‍ കഴിയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്