തിരുവനന്തപുരം: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്.
തൊഴിലില്ലായ്മയും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങള്‍ ഈ പൊടുന്നനെയുളള പ്രതിഷേധത്തില്‍ ആകൃഷ്ടരായത് നിലവിലുളള സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തോടുളള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണെന്നും ആ വികാരം കൂടുതല്‍ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസര്‍ക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളിലേക്ക് നയിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിജെപിയെന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുളള അസഹിഷ്ണുതയാണെന്നും രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി അത് വളര്‍ന്നുവരുമോ എന്ന ആശങ്കയാണ് സര്‍ക്കാരിനെന്നും പിണറായി വിജയന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
