ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസ്; മൂന്ന് സിപിഎം പ്രവർത്തകർ കീഴടങ്ങി

APRIL 25, 2026, 9:06 AM

കോഴിക്കോട്: വടകര തിരുവള്ളൂർ ചാനിയംകടവിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 

തെരഞ്ഞെടുപ്പ് സംഘർഷത്തിൻറെ തുടർച്ചയായി സിപിഎം പ്രവർത്തകന് മർദനമേറ്റതിന് പിന്നാലെയായിരുന്നു ലീഗ് പ്രവർത്തകനുനേരെയുള്ള ആക്രമം.

താഴെക്കുറ്റിയിൽ യൂസഫിനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് വടകര സ്റ്റേഷനിൽ കീഴടങ്ങിയത്.

vachakam
vachakam
vachakam

ഒരാൾ നേരത്തെ പിടിയിലായിരുന്നു. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുവെച്ച് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സ്വർണവും മൊബൈലും കവർന്നെന്നായിരുന്നു ലീഗ് പ്രവർത്തകനായ യൂസഫിൻറെ പരാതി . വധശ്രമത്തിനാണ് കേസെടുത്തത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam