വാടകയ്ക്കല്ല  കാർ നൽകിയത് : പരിചയത്തിന്റെ പുറത്താണെന്ന് കാർ ഉടമ  

DECEMBER 3, 2024, 5:36 PM

ആലപ്പുഴ: കളർകോട് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നൽകിയത് വാടകയ്ക്കല്ലെന്ന് കാർ ഉടമ ഷാമിൽ ഖാൻ. 

മുഹമ്മദ് ജബ്ബാറുമായി രണ്ട് മാസത്തെ പരിചയമുണ്ടെന്നും, അതിന്റെ പുറത്താണ് വണ്ടി നൽകിയതെന്നും ഷാമിൽ ഖാൻ  പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്ക് പോകണം എന്നായിരുന്നു തന്നോട് ജബ്ബാർ പറഞ്ഞത് എന്നും ആറ് പേരാണ് ഉണ്ടാകുക എന്നും തന്നോട് പറഞ്ഞിരുന്നതായും ഷാമിൽ ഖാൻ പറഞ്ഞു.

vachakam
vachakam
vachakam

വണ്ടിക്ക് ലൈസൻസും മറ്റ് എല്ലാ രേഖകളും ഉണ്ട്. എന്റെ പേരിൽ തന്നെയുള്ള വണ്ടിയാണ്. കാലപ്പഴക്കം ഇല്ലാത്ത നീറ്റ് വണ്ടിയായിരുന്നു. ആറ് പേരെ ഉള്ളു എന്ന് പറഞ്ഞാണ് കാർ കൊണ്ടുപോയത്.

ബ്രേക്കിന് ഒരു തകരാറുമില്ല. സിസിടിവി കണ്ടപ്പോൾ എനിക്ക് മനസിലായത് വണ്ടി വലത്തേക്ക് തിരിച്ചപ്പോൾ ബ്രേക്ക് പിടിച്ചത് മൂലം തെന്നി ബസിൽ ഇടിച്ചതാണെന്നാണ്.

ഇത് ടാക്സി ആയെടുത്ത വണ്ടിയല്ല. വാഹനം വീട്ടിലെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്നും കാർ ഉടമ ഷാമിൽ ഖാൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam