തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിപാടി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ കുപ്പിയേറും കല്ലേറും ഉണ്ടായതായി മന്ത്രി ഒ.ജെ. ജനീഷ്.
ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനുമെതിരെയാണ് പ്രതിഷേധം നടത്തിയതെന്നും ഇതിനെതിരെ എസ്എഫ്ഐ എന്തിനാണ് അക്രമം അഴിച്ചുവിട്ടതെന്നും അദ്ദേഹം ചോദിച്ചു. അക്രമങ്ങൾക്ക് തുടക്കമിട്ടത് എസ്എഫ്ഐ ആണെന്നും ജനീഷ് ആരോപിച്ചു.
കുപ്പിയേറും കല്ലേറും ഉണ്ടായതോടെ ഉടൻ ജാഥ നിർത്തിവെച്ച് സംഘർഷം അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴാണ് വാഹനങ്ങൾ തകർത്ത നിലയിൽ കണ്ടതെന്നും ജനീഷ് ആരോപിച്ചു.
ഹോസ്റ്റലിൽ നിന്നാണ് ബിയർ കുപ്പികൾ എറിഞ്ഞതെന്നാണ് ഒ.ജെ. ജനീഷിന്റെ ആരോപണം. ഹോസ്റ്റലിൽ എന്തിനാണ് ബിയർ കുപ്പികൾ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹോസ്റ്റലിൽ പൊലീസ് തൂഫാൻ റെയ്സ് നടത്തേണ്ടിയിരുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അവിടെ എത്തിയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
